തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കുള്ള പ്രവേശനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കുള്ള പ്രവേശനം നല്‍കുമെന്ന തീരുമാനം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കിയിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണു സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍ തിയേറ്ററുകള്‍ക്ക് അധിക പ്രദര്‍ശനങ്ങള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുന്ന വിജയ്‌യുടെ 'മാസ്റ്ററും' ചിലമ്ബരശന്റെ 'ഈശ്വരനും' തീയേറ്ററുകളിലേക്ക് വലിയ തോതില്‍ പ്രേക്ഷകരെ എത്തിക്കുമെന്നാണ് കോളിവുഡ് പ്രതീക്ഷ. സിനിമ തുടങ്ങും മുന്‍പ് കോവിഡ് പ്രതിരോധ ബോധവത്ക്കരണ വിഡിയോകള്‍ പ്രദര്‍ശിപ്പിക്കണം. ഓണ്‍ലൈന്‍ ബുക്കിംഗ് പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പ്രവേശനാനുമതി.