തമിഴ്‌നാട്: ജോലിക്കിടയില്‍ 2 അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ വെന്തു മരിച്ചു

Update: 2020-11-14 03:58 GMT

മധുര: തീ അണയ്ക്കുന്നതിനിടയില്‍ രണ്ട് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ തീപിടിച്ച് മരിച്ചു. തമിഴ്‌നാട്ടിലെ മധുര ജില്ലയിലാണ സംഭവം.

മധുരയിലെ നവബത്ത്കാന പ്രദേശത്തെ ഒരു കടയിലാണ് തീപടര്‍ന്നത്. അറിയിപ്പുകിട്ടിയതിനെ തുടര്‍ന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജോലി തുടങ്ങി. അതിനിടയിലാണ് ശരീരത്തില്‍ തീ പടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ എത്തിയിട്ടില്ല.

Similar News