തമിഴ്‌നാട്: മെറീന ബീച്ച് തുറന്നു; ഭാഗിക കൊവിഡ് നിയന്ത്രണം ഡിസംബര്‍ 31വരെ
ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 1,404 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 7,83,319
പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 10 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
ഇന്നലെ വരെ 7,60,617 പേര്‍ കൊവിഡ് നെഗറ്റീവ് ആയി. സംസ്ഥാനത്ത് 11,722 പേരാണ് കൊവിഡ് മൂലം ആകെ മരിച്ചത്. സംസ്ഥാനത്തെ സജീവ കേസുകള്‍ 10,980 ആണെന്ന് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
രോഗവ്യാപനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മറീന ബീച്ച് ഡിസംബര്‍ 14 ാം തിയ്യതി മുതല്‍ പൊതുജങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. ബിരുദപരീക്ഷകള്‍ ഡിസംബര്‍ 7 മുതല്‍ തുടങ്ങും. അതേസമയം ആകെ ശേഷിയുടെ 50 ശതമാനം പേര്‍ക്കു മാത്രമേ പ്രവേശനം നല്‍കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നിലവിലുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.