ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഈ മാസം രണ്ടിനാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗവര്‍ണറെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.