ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 1,320 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,398 പേര്‍ രോഗമുക്തി നേടുകയും 16 പേര്‍ മരിക്കുകയും ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,90,240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം 7,67,659 പേര്‍ രോഗമുക്തി നേടുകയും 11,793 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 10,788 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 96,44,222 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 482 പേര്‍കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,40,182 ആയി. 4,03,248 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 91,00,792 പേരാണ് രോഗമുക്തി നേടിയത്