ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 4,410 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6.74 ലക്ഷമായി ഉയര്‍ന്നു. ഇന്ന് 49 മരണം റിപോര്‍ട്ട് ചെയ്തു. 5,055 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് ഇതുവരെ 6,74,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6,22,458 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 10,472 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ്മൂലം ജീവന്‍ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.