മാധ്യമങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

Update: 2021-07-15 16:20 GMT

ചെന്നൈ: മാധ്യമങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ല, മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കും. കേന്ദ്രമന്ത്രിയായ തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഇത് നടപ്പാക്കും എന്നും അണ്ണാമലൈ പറഞ്ഞു.


തമിഴ്‌നാട്ടില്‍ ബിജെപി പൊതുയോഗത്തിലാണ് അണ്ണാമലൈ മാധ്യമ നിയന്ത്രണത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. അണ്ണാമലൈയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈയെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2000ത്തിലാണ് ഐപിഎസ് രാജിവച്ച് അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നത്.




Tags: