ചന്ദന കടത്ത് പ്രതി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി;വിവാദമായതിന് പിന്നാലെ പ്രഖ്യാപനം പിന്‍വലിച്ച് ബിജെപി

കൊലപാതക ശ്രമമുള്‍പ്പെടേ ഏഴ് കേസുകളിലെ പ്രതിയാണ് ഇയാള്‍

Update: 2022-06-15 09:20 GMT

ചെന്നൈ: മുന്‍ ചന്ദനക്കടത്ത് കേസിലെ പ്രതിയെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.വിവാദമായതിനെ തുടര്‍ന്ന് നിയമനം പ്രഖ്യാപിച്ച് രണ്ട് മണിക്കൂറില്‍ ബിജെപി തീരുമാനം പിന്‍വലിച്ചു.

തമിഴ്‌നാട് തിരുവള്ളൂര്‍ ഈസ്റ്റ് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി കെ വെങ്കിടേശനെ ജൂണ്‍ 13നാണ് നിയമിച്ചത്.കൊലപാതക ശ്രമമുള്‍പ്പെടേ ഏഴ് കേസുകളിലെ പ്രതിയാണ് ഇയാള്‍.ഗുണ്ടാ നിയമം അനുസരിച്ച് 2011ല്‍ വെങ്കിടേശനെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് ചന്ദനം കടത്തിയതിന് 2015ല്‍ ആന്ധ്ര പോലിസും വെങ്കിടേശിനെ അറസ്റ്റ് ചെയ്തിരുന്നു.

വെങ്കിടേശന്‍ നേരത്തേ എഐഎഡിഎംകെയില്‍ ആയിരുന്നു. എഐഎഡിഎംകെയുടെ യുവജനവിഭാഗം മുന്‍ അംഗമായിരുന്ന അദ്ദേഹം ഡെപ്യൂട്ടി സെക്രട്ടറി വരെയായി. എന്നാല്‍, ചന്ദനകള്ളക്കടത്ത് കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Tags:    

Similar News