അഫ്ഗാനിലെ തന്ത്രപ്രധാന അണക്കെട്ട് പിടിച്ചെടുത്ത് താലിബാന്‍

20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം യുഎസ് സൈന്യം രാജ്യത്ത് നിന്ന് പിന്‍മാറല്‍ ആരംഭിച്ചതിനു പിന്നാലെയാണ് താലിബാന്‍ മുന്നേറ്റം ശക്തമാക്കിയത്.

Update: 2021-05-06 18:10 GMT

കാബൂള്‍: താലിബാന്‍ ശക്തി കേന്ദ്രമായിരുന്ന കാന്തഹാറില്‍ പോരാട്ടം കനയ്ക്കുന്നതിനിടെ അഫ്ഗാനിലെ രണ്ടാമത്തെ വലിയ അണക്കെട്ട് പിടിച്ചെടുത്ത് താലിബാന്‍ പോരാളികള്‍. 20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം യുഎസ് സൈന്യം രാജ്യത്ത് നിന്ന് പിന്‍മാറല്‍ ആരംഭിച്ചതിനു പിന്നാലെയാണ് താലിബാന്‍ മുന്നേറ്റം ശക്തമാക്കിയത്.

കനാലുകളുടെ ശൃംഖലയിലൂടെ പ്രവിശ്യാ തലസ്ഥാനത്തിന് കുടിവെള്ളവും കര്‍ഷകര്‍ക്ക് ജലസേചന സൗകര്യവും ഒരുക്കുന്ന ദഹ്‌ല അണക്കെട്ട് ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണെന്ന് പ്രാദേശിക അധികൃതര്‍ വ്യാഴാഴ്ച എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തങ്ങള്‍ അര്‍ഗന്ദാബിലെ ദഹ്‌ല ഡാം പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് ഖാരി യൂസഫ് അഹ്മദി എഎഫ്പിയോട് പറഞ്ഞു.

ഡാം ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണെന്ന് ജില്ലാ ഗവര്‍ണര്‍ ഹാജി ഗുല്‍ബുദ്ദീനും സ്ഥിരീകരിച്ചിട്ടുണ്ട്. അയല്‍പ്രദേശമായ ഹെല്‍മണ്ട് പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് താലിബാന്‍ പോരാളികള്‍ അണക്കെട്ട് പിടിച്ചെടുക്കുന്നത്.യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് ബാക്കിയുള്ള സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ്.

Tags:    

Similar News