താലിബാന്‍ ആക്രമണം; സിവിലിയന്‍ മിലീഷ്യ രൂപീകരിക്കാനൊരുങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍

Update: 2021-08-09 18:34 GMT

കാബൂള്‍: താലിബാന്‍ മുന്നേറ്റം തീക്ഷ്ണമായ സാഹചര്യത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സിവിലിയന്‍ മിലീഷ്യ രൂപീകരിക്കാന്‍ തീരുമാനിച്ചു.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി, മറ്റ് മുതിര്‍ന്ന അഫ്ഗാന്‍ നേതാക്കള്‍ എന്നിവരുടെ യോഗം കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്നിരുന്നു. ആ യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമെടുത്തതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്ക് റിപോര്‍ട്ട് ചെയ്തു.

രാജ്യത്തെ സംരക്ഷിക്കാനും ഒരുമിച്ച് നിര്‍ത്താനും ജനങ്ങളുടെ ശേഷി ശത്രുവിനെതിരേ കേന്ദ്രീകരിക്കാനുമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രസിഡന്റിന്റെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അതിനിടയില്‍ അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യകളില്‍ താലിബാന്‍ സേനയുമായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഞായറാഴ്ച രാത്രി കടുത്തപോരാട്ടം നടന്നതായി മാധ്യമറിപ്രോര്‍ട്ടുണ്ട്.

ഫര്‍ക്കാര്‍, വോര്‍സാജ് ജില്ലകളില്‍ സുരക്ഷാസേന നിലവില്‍ ഇത്തരം മിലീഷ്യയുടെ സഹായങ്ങള്‍ അനൗദ്യോഗികമായി തേടിയിട്ടുണ്ട്.

ഹെല്‍മാന്‍ഡ് പ്രവിശ്യയിലെ എല്ലാ ജില്ലകളഉം നിലവില്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.