പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; മുല്ലപ്പള്ളി

Update: 2020-12-18 17:43 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന് പിതൃത്വം ഏറ്റെടുക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ പരാജയം അനാഥനാണ്.

ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തെരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞത്. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. പരാജയത്തില്‍ നിരാശയില്ല. 2010 തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചാല്‍ ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം ഞങ്ങള്‍ക്കറിയാം. നേതൃത്വം മാറണമെന്ന് കെ സുധാകരന്‍ പറഞ്ഞത് ക്രിയാത്മക വിമര്‍ശനമാണ്. ആര്‍ എംപി വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ നിന്ന് മാത്രമല്ല, കണ്ണൂരില്‍ നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടിപി കൊലപാതകത്തില്‍ ശക്തമായ നിലപാട് എടുത്തയാളാണ് താന്‍. അത് ഓര്‍മയുണ്ടായിരിക്കണം. ഞാന്‍ അത്ര വലിയ തെറ്റ് ചെയ്തിട്ടില്ല. ഒരു മാനിനെ ചെന്നായ്ക്കള്‍ ആക്രമിക്കും പോലെയാണ് നിങ്ങള്‍ എന്നെ ആക്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു