സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെ കുറയ്ക്കണമെന്ന് സിപിഎമ്മും

വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പരമാവധി ആളെ കുറക്കാനാണ് സര്‍ക്കാര്‍ നീക്കം

Update: 2021-05-19 06:27 GMT


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലെ ജനപങ്കാളിത്തം കുറക്കണമെന്ന് സിപിഎമ്മിലും ആവശ്യമുയരുന്നു. ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ വ്യാപക പ്രതിഷേധമുണ്ടായ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ കാരണം.

ചടങ്ങ് പരമാവധി ചുരുക്കണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചടങ്ങിന് 500 പേര്‍ എത്തില്ലെന്നും, 500 കസേര വേദിയില്‍ ഉണ്ടാകുമെന്നേയുള്ളൂ എന്നും പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെക്കൂട്ടുന്നത് കൊവിഡ് പ്രോട്ടോക്കോളിന്റെ ലംഘനാമാണെന്ന്് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ ഉള്‍പ്പെടെ കോടതിയെ സമീപിച്ചിരിക്കുകയാണ്. യുഡിഎഫ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നു.

Tags: