വയനാട്ടില്‍ വനം കൊള്ള നടക്കുന്നു; കോടികളുടെ ഈട്ടിത്തടി മുറിച്ചുകടത്തുന്നുവെന്നും ടി സിദ്ദീഖ്
ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പിടി തോമസ്
തിരുവനന്തപുരം: വയനാട്ടില്‍ വനം കൊള്ള നടക്കുകയാണെന്നും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തുന്നതായും ടി സിദ്ധീഖ് എംഎല്‍എ. നിയമസഭ മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് പ്രാഥമിക വിവരം ലഭിച്ചു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വനം കൊള്ളയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമാവില്ല, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും പിടി തോമസ് എംഎല്‍എയും മാധ്യമങ്ങളോട് പറഞ്ഞു.