എസ്‌വൈഎഫ് കോഴിക്കോട് ജില്ലാ ദ്വിദിന തസ്‌കിയത്ത് ക്യാമ്പ് സമാപിച്ചു

Update: 2021-02-10 07:37 GMT

നാദാപുരം: മേഖലാ ഭാരവാഹികള്‍ക്കും ഐ.സി.എസ് പ്രതിനിധികള്‍ക്കും വേണ്ടി കോഴിക്കോട് ജില്ലാ എസ്.വൈ.എഫ് ജില്ലാ സമിതി സംഘടിപ്പിച്ച ദ്വിദിന തസ്‌കിയത്ത് ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ കെ കുഞ്ഞാലി മുസ്‌ലിയാര്‍ ചേലക്കാട് ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ അവരുടെ ആരോഗ്യവും സമയവും സമൂഹത്തിന്റെ പുരോഗതിക്കും സാംസ്‌കാരിക അഭിവൃദ്ധിക്കും വേണ്ടി ഉപയോഗപെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി, അഹ്മദ് ബാഖവി അരൂര്‍, മുജീബ് വഹബി നാദാപുരം, മസ്ഊദ് മൗലവി ചെക്യാട് സിദ്ധീഖ് ബാഖവി കോഴിക്കോട്, കെ യു ഇസ്ഹാഖ് ഖാസിമി, ഡോ. ഉവൈസ് ഫലാഹി, ആമിര്‍ ബാഖവി ചേലക്കാട്, മുജീബ് ഫലാഹി വേളം,അബ്ദുള്ള വഹബി അരൂര്, അബ്ദുല്‍നാസര്‍ തുഹ്ഫി,അബ്ദുറഹീം ഫൈസി, ഒ.മുഹമ്മദ് ഫലാഹി, യൂനുസ് ഫലാഹി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.