എസ്‌വൈഎഫ് മെമ്പര്‍ഷിപ്പ് കാംപയ്ന്‍ ഉദ്ഘാടനം ചൊവ്വാഴ്ച എറണാകുളത്ത്

Update: 2022-01-10 15:53 GMT

മലപ്പുറം: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) മെമ്പര്‍ഷിപ്പ് കാംപയ്ന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ (ചൊവ്വ) എറണാകുളത്ത് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ നിര്‍വ്വഹിക്കും.

സത്യാദര്‍ശം എന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടക്കുന്ന കാംപയ്ന്‍ ഫെബ്രുവരി പതിനൊന്നിന് സമാപിക്കും.

എസ്‌വൈഎഫ് എറണാകുളം ജില്ലാ പ്രസിഡന്റ് സയ്യിദ് ഇസ്മായില്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി ആമുഖപ്രഭാഷണം നടത്തും. സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, അശ്‌റഫ് ബാഖവി ഒടിയപാറ, ബശീര്‍ വഹബി അടിമാലി, ഉമര്‍ ബാഖവി അടിവാട്, സയ്യിദ് മുസമ്മില്‍ ജിഫ്രി തങ്ങള്‍, ഖമറുദ്ദീന്‍ വഹബി തൃശൂര്‍, മരുത അബ്ദുല്ലത്തീഫ് മൗലവി, കെ.യം. ശംസുദ്ദീന്‍ വഹബി സംബന്ധിക്കും. 

Tags:    

Similar News