എസ്‌വൈഎഫ് പൊതുസഭ; മഞ്ചേരി ദാറുസ്സുന്ന കാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2021-12-21 15:27 GMT

മലപ്പുറം: ഡിസംബര്‍ 24 ,25 തിയ്യതികളില്‍ മഞ്ചേരി ദാറുസ്സുന്ന കാമ്പസില്‍ നടക്കുന്ന എസ്‌വൈഎഫ് പൊതുസഭക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ചേരുന്ന സംഘത്തിന്റെ പരമോന്നത വേദിയാണ് പൊതുസഭ. 24ന് 4 മണിക്ക്് പതാക ഉയര്‍ത്തുന്നതോടെ പൊതുസഭക്ക് തുടക്കമാവും.

കേരളത്തിനു പുറമേ നീലഗിരി, ദക്ഷിണ കന്നട എന്നീ ജില്ലകളില്‍ നിന്നുള്ള കേന്ദ്ര സമിതി അംഗങ്ങള്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരുള്‍ കൊളളുന്ന ഇരുന്നൂറ് പ്രതിനിധികളാണ് സഭയില്‍ പങ്കെടുക്കുന്നത്.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി 15ാം പൊതുസഭ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ എന്നിവര്‍ സഭ നിയന്ത്രിക്കും.

അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ സഭയില്‍ തെരഞ്ഞെടുക്കും.