വളയം: വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വാണിമേലിലെ കൊല്ലപ്പണിക്കാരന്റെ ആലയില്‍നിന്ന് വാളുകള്‍ പിടികൂടി. വാണിമേല്‍ പുഴമൂല തൂക്കുപാലം സ്വദേശി കുനിയില്‍ കുമാരന്റെ(52) ആലയില്‍നിന്നാണ് മൂന്ന് വാളുകള്‍ പോലിസ് കണ്ടെടുത്തത്. കുമാരനെ പോലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് വളയം എസ്‌ഐക്ക് വാളിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വൈകീട്ട് നടത്തിയ പരിശോധനയിലാണ് വാളുകള് കണ്ടെത്തിയത്.
ഇരുമ്പു ചുറ്റോടെ മരംകൊണ്ടുള്ള പിടിയും 84 സെന്റീമീറ്റര്‍ നീളവും മുക്കാള്‍ ഇഞ്ച് വീതിയുമാണ് വാളുകള്‍ക്ക്. നാദാപുരം ഡിവൈഎസ്പി പിടിപി ജേക്കബ്ബും സിഐ എ അജീഷും സ്ഥലത്തെത്തിയിരുന്നു.