സഹയാത്രികന്റെ മൊബൈലില്‍ സംശയാസ്പദമായ സന്ദേശമെന്ന് സംശയം; സ്ത്രീയുടെ പരാതിയില്‍ ഇന്‍ഡിഗൊ വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍

Update: 2022-08-15 15:32 GMT

ന്യൂഡല്‍ഹി: സഹയാത്രികന്റെ മൊബൈലില്‍ വന്ന സന്ദേശം ഒളിച്ചുവായിച്ച സ്ത്രീയുടെ പരാതിയില്‍ ഇന്‍ഡൊ വിമാനം തടഞ്ഞിട്ടത് അഞ്ച് മണിക്കൂര്‍. ആഗസ്ത് 14 രാത്രി പുറപ്പെടേണ്ട ഇന്‍ഡിഗൊയുടെ മെംഗളൂരു - മുംബൈ വിമാനത്തിലാണ് സംഭവം.

സഹയാത്രികന്റെ മൊബൈലില്‍ നിങ്ങള്‍ ബോംബറാണെന്ന സന്ദേശം വന്നിരുന്നു. ഇത് ഒളിച്ചുവായിച്ച തൊട്ടടുത്തിരുന്ന സ്ത്രീ വിമാനജീവനക്കാര്‍ക്ക് പരാതി നല്‍കി. അവര്‍ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും ചോദ്യം ചെയ്യുന്നതിനുവേണ്ടി വിമാനം തടഞ്ഞിടുകയും ചെയ്തു.

''വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ മൊബൈല്‍ ഫോണില്‍ ഒരു സന്ദേശം കണ്ട ഒരു സ്ത്രീ യാത്രക്കാരി എയര്‍ലൈന്‍ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ജീവനക്കാര്‍ ഇത് എയര്‍ ട്രാഫിക് കണ്‍ട്രോളറെ (എടിസി) അറിയിക്കുകയും പറന്നുയരാന്‍ തയ്യാറായ വിമാനം നിലത്തിറക്കുകയും ചെയ്തു.''- വിമാനത്താവള ജീവനക്കാരന്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ യാത്രക്കാരന്‍ തന്റെ പെണ്‍സുഹൃത്തിനയച്ച സന്ദേശമാണെന്ന് തിരിച്ചറിഞ്ഞു. സുഹൃത്ത് ആ സമയം മെംഗളൂരു വിമാനത്താവളത്തിലുണ്ടായിരുന്നു.

സ്വാതന്ത്രദിനമായതിനാല്‍ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

മൊബൈല്‍ഫോണിന്റെ ഉടമക്ക് ആ വിമാനത്തില്‍ പോകാനായില്ല. ഇന്‍ഡിഗൊ വിമാനക്കമ്പനി പ്രതികരിച്ചിട്ടില്ല.

Similar News