ഒല ഒടിയുന്നത് ഇടിയുടെ ആഘാതത്തില്‍: വിശദീകരണവുമായി കമ്പനി

Update: 2022-05-28 01:18 GMT

ന്യൂഡല്‍ഹി: ഒല വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് അടിസ്ഥാന ഡിസൈന്‍ പാളിച്ചകളില്ലെന്നും എവിടെയെങ്കിലും ശക്തമായി ഇടിക്കുമ്പോഴാണ് അതിന്റെ ഫോര്‍ക്ക് ഒടിയുന്നതെന്നും കമ്പനി വിശദീകരണം നല്‍കി. കമ്പനി പറത്തിറക്കുന്ന ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെഫോര്‍ക്കുകള്‍ ഒടിയുന്നതായി നിരവധിപേര്‍ പരാതിപ്പെട്ടിരുന്നു. പലരും അതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതാണ് വിശദീകരണം നല്‍കാന്‍ കമ്പനി നിര്‍ബന്ധിതരായത്.

ഫോര്‍ക്കുകള്‍ ഒടിയുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നെന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരപരിശോധ കൃത്യതയോടെ നടന്നവയാണെന്നും കമ്പനി അറിയിച്ചു.

ശ്രീനാഥ് മേനോന്‍ എന്ന ഐഡിയാണ് ഈ പ്രശ്‌നം ആദ്യം ഉന്നയിച്ചത്. ചെറിയ ഇടിയില്‍ പോലും ഫോര്‍ക്ക് ഒടിയുന്നുണ്ടെന്നും അത് ഡിസൈന്‍ തകരാറാണെന്നും ഉപഭോക്താവിന്റെ ജീവന്‍ അപകടത്തിലെത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഫോര്‍ക്കൊടിഞ്ഞ സ്‌കൂട്ടറിന്റെ ചിത്രം പങ്കുവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

അതോടെ നിരവധി ഉപഭോക്താക്കള്‍ ചിത്രസഹിതം രംഗത്തെത്തി.

നിലവില്‍ 50,000ത്തോളം യൂനിറ്റ് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്. ഇതുവരെ 45 ദശലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു. ഇതുവരെയും ഉണ്ടായ അപകടങ്ങള്‍ നാമമാത്രമാണെന്നും കമ്പനി അറിയിച്ചു.

Similar News