വിഭാഗീയ പ്രവര്‍ത്തനം; മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ സസ്‌പെന്റ് ചെയ്തു
കെപിസിസി ഭാരവവാഹി പട്ടികയെ ചോദ്യം ചെയ്തു, കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ലത്തീഫിനെതിരേയുള്ളത്.
തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ തസ്ഥാനത്തെ പ്രമുഖ നേതാവ് എം എ ലത്തീഫിനെയാണ് കെപിസിസി പ്രസിഡന്റ് സസ്‌പെന്റ് ചെയ്തത്. കെപിസിസി ഭാരവവാഹി പട്ടികയെ ചോദ്യം ചെയ്തു, കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ലത്തീഫിനെതിരേയുള്ളത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ചിറയിന്‍കീഴ് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താന്‍ നേതൃത്വം നല്‍കി, പ്രതിപക്ഷ നേതാവിന്റെ മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ നിര്‍ദ്ദേശം നല്‍കി തുടങ്ങിയ ആരോപണങ്ങളും ലത്തീഫിനെതിരെയുണ്ട്.
തലസ്ഥാനത്തെ കോണ്‍ഗ്രസ് സമരങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് എംഎ ലത്തീഫ്. ജില്ലയിലെ കോണ്‍ഗ്രസിലെ ഏറ്റവും ശക്തനും ജനസ്വാധീനവുള്ള നേതാവാണ് ഇദ്ദേഹം. ആറുമാസത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.