മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച എഎസ്‌ഐ പ്രമോദിനെ സസ്‌പെന്റ് ചെയ്തു

Update: 2022-01-03 13:53 GMT

തിരുവനന്തപുരം: മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്‌ഐ എഎസ് പ്രമോദിനെ സസ്‌പെന്റ ചെയ്തു. റെയില്‍വേയുടെ ചുമതലുള്ള എഡിജിപി ഇന്റലിജന്റ്‌സാണ് സസ്‌പെന്റ് ചെയ്തത്.

കണ്ണൂരില്‍ നിന്ന് കയറിയ യാത്രക്കാരനെയാണ് എഎസ് ഐ പ്രമോദിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടത്. ബൂട്ടിന് യാത്രക്കാരനെ ചവിട്ടുന്ന ദൃശ്യം സഹയാത്രക്കാരന്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ദൃശ്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് എഎസ് ഐയെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

യാത്രക്കാരന്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് സഹയാത്രക്കാരി പോലിസിനോട് പറഞ്ഞിരുന്നു.

Tags: