'കൊലപാതകമെന്ന് സംശയം'; വിപഞ്ചികയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍

Update: 2025-07-16 10:18 GMT

കൊച്ചി: വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയില്‍. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

തനിക്ക് മക്കളുടെ സംസ്‌കാരം ഹൈന്ദവവിധി പ്രകാരം നാട്ടില്‍ നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് വിപഞ്ചികയുടെ അമ്മ പറഞ്ഞിരുന്നു. കൊലപാതകസംശയം ഉന്നയിക്കുന്നതിനാല്‍ നാട്ടില്‍ കൊണ്ടു വന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നാണ് ആവശ്യം. അതേസമയം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പ് നല്‍കി. സര്‍ക്കാരിനൊപ്പം അതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags: