ഇന്ധനച്ചോര്‍ച്ചയെന്ന് സംശയം: ദുബയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം കറാച്ചയില്‍ ഇറക്കി

Update: 2022-07-05 09:54 GMT

ന്യൂഡല്‍ഹി: ഇന്ധനച്ചോര്‍ച്ചയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദുബയിലേക്കുള്ള വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി. ഇന്‍ഡിക്കേറ്റര്‍ ലൈറ്റില്‍ കണ്ടെത്തിയ പ്രശ്‌നങ്ങളാണ് തെറ്റായ സൂചന നല്‍കിയതെന്ന് പിന്നീട് കണ്ടെത്തി.

യാത്രക്കാരെ കറാച്ചിയില്‍ ഇറക്കി. യാത്രക്കാര്‍ക്കോ വിമാനത്തിനോ പ്രശ്‌നങ്ങളൊന്നുമില്ല.

'2022 ജൂലൈ 5ന്, ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനാല്‍ എസ് ജി-11 (ഡല്‍ഹി -ദുബായ്) സ്‌പൈസ് ജെറ്റ് ബി737 വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനം കറാച്ചിയില്‍ സുരക്ഷിതമായി ഇറക്കി, യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിന് പുറത്തിറക്കി. വിമാനം സാധാരണ ലാന്‍ഡിംഗാണ് നടത്തിയത്. വിമാനത്തിന് തകരാര്‍ സംഭവിച്ചതായി നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നില്ല. യാത്രക്കാര്‍ക്ക് ലഘുഭക്ഷണം നല്‍കിയിട്ടുണ്ട്. പകരം വിമാനം കറാച്ചിയിലേക്ക് അയച്ചു. ആ വിമാനത്തില്‍ യാത്രക്കാരെ ദുബായിലേക്ക് കൊണ്ടുപോകും.''- കമ്പനി അറിയിച്ചു.

വിമാനത്തിലെ ഒരു ടാങ്കില്‍ ഇന്ധനക്രമാധീതമായി കുറയുന്നതായി കണ്ടെത്തിയതാണ് ആശങ്കയുണ്ടാക്കിയത്.

Tags:    

Similar News