ബിജെപി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാവില്ലെന്ന് സുശീല്‍കുമാര്‍ മോദി

Update: 2020-11-30 06:58 GMT

പറ്റ്‌ന: ബിജെപി വണ്‍വേ ട്രാഫിക് പോലെ ആണെന്നും പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാവില്ലെന്നും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി. 'ഞങ്ങളുടെ പാര്‍ട്ടി ബി.ജെ.പി. വണ്‍വേ ട്രാഫിക്ക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെനിന്ന് പോകാനാകില്ല. ബി.ജെ.പി. വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. ബിഹാര്‍ സര്‍ക്കാരില്‍ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരില്‍ വസിക്കുന്നുണ്ടെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.


ബിഹാറിലെ രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാണ് സുശീല്‍കുമാര്‍ മോദി. എല്‍.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ബിഹാറില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.




Tags:    

Similar News