സുശാന്ത് സിങിന്റെ മരണം: അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് സിബിഐ

Update: 2020-10-15 14:58 GMT

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇതുവരെ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്ന് സിബിഐ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതായും പറഞ്ഞു. സിബിഐ നിഗമനത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അത്തരത്തിലുള്ള പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിബിഐ വ്യക്തമാക്കി.

മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായും ഉടന്‍ തന്നെ സിബിഐ ബിഹാര്‍ കോടതിക്ക് റിപ്പോര്‍ട്ടുകള്‍ കൈമാറുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ഏജന്‍സി. ജൂണ്‍ 14നാണ് സുശാന്തിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാല്‍ ബന്ധുക്കള്‍ ഈ ആരോപണം നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും കേസ് ഏറ്റെടുത്തു.

റിയാ ചക്രബര്‍ത്തിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത സുശാന്ത് സിങിന്റെ കുടുംബം കൊലപാതകമെല്ലന്ന വാര്‍ത്ത പുറത്ത് വന്നപോള്‍ 'സിബിഐ നടപടിക്കെതിരെ കുറ്റപെടുത്തിരുന്നു. 'സിബിഐ നടപടിയെടുത്തില്ലെങ്കില്‍, ഞങ്ങള്‍ കോടതിയില്‍ പോയി ഒരു പുതിയ ഫോറന്‍സിക് ടീം രൂപീകരിക്കാന്‍ ആവശ്യപ്പെടും. ഞങ്ങള്‍ക്ക് ശരിയായ നീതി വേണം, ഇത്തരത്തിലുള്ള അഭിപ്രായത്തിന് നീതി നടപ്പാക്കാന്‍ കഴിയില്ല,' കുടുംബം ആരോപിച്ചു.