വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം

Update: 2019-04-24 12:31 GMT

കണ്ണൂര്‍ : വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ആക്രമത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. കണ്ണൂര്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കള്ളവോട്ട് വ്യക്തമാണെന്നും സുരേഷ് കീഴാറ്റൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.കള്ളവോട്ടാണെന്ന് പറയുന്ന ഒരു വീഡിയോയും ഫേസ്ബുക്കില്‍ അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു.കള്ളവോട്ട് വാര്‍ത്ത പുറത്തുവിട്ടതിനാല്‍ സിപിഎമ്മാണ് കൂട്ടത്തോടെ വീട് വളഞ്ഞെന്നും സുരേഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.