സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്
ഓഫീസിന്റെ ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു
തൃശൂര്‍: സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിലെ മൗനം, ജനാധിപത്യം അട്ടിമറിക്കുന്നു എന്നിവ ആരോപിച്ചാണ് മാര്‍ച്ച്.പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേട് തള്ളിയിടാനുള്ള ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് ബാരിക്കേട് മറികടന്ന് ബോര്‍ഡില്‍ ചെരുപ്പ് മാലയും കരി ഓയിലും ഒഴിക്കുകയായിരുന്നു.