കേരളത്തില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി സുപ്രിംകോടതി

ഡിസംബര്‍ 20 വരേയാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയത്

Update: 2025-12-09 06:42 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആര്‍ നീട്ടി സുപ്രിംകോടതി. രണ്ടു ദിവസം കൂടിയാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയത്. ഡിസംബര്‍ 20 വരെ എന്യൂമറേഷന്‍ ഫോം നല്‍കാം. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടിനല്‍കാമെന്നാണ് വിശദീകരിച്ചത്.

Tags: