കുടിവെളളം വിതരണം; ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ്

Update: 2022-04-05 13:29 GMT

ആലപ്പുഴ: ആര്‍.ഒ. പ്ലാന്റുകളിലും ടാങ്കര്‍ ലോറികളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും.

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കുന്നതിന് എ.ഡി.എം. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെളളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തും. ബേക്കറികള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെളളവും ഐസും ഭക്ഷ്യസുരക്ഷാ വകുപ്പ് തുടര്‍ച്ചയായി പരിശോധിക്കും.

ആര്‍.ഒ പ്ലാന്റില്‍ നിന്ന് ഉള്‍പ്പൈടെ കിട്ടുന്ന വെളളം തിളപ്പിച്ചാറിയ ശേഷം മാത്രമേ കുടിക്കാവൂ. കുടിവെളളം വൃത്തിയുളള പാത്രത്തില്‍ ശേഖരിച്ച ശേഷം ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കണമെന്നും യോഗം നിര്‍ദേശിച്ചു.