താപനില ഉയരുന്നു; സംസ്ഥാനത്ത് സൂര്യാഘാതമേറ്റത് ഏഴുപേര്‍ക്ക്

കേരളത്തിലെ അഞ്ചു ജില്ലകളില്‍ താപനില നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Update: 2019-03-24 14:44 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമാത്രം ഏഴുപേര്‍ക്ക് സൂര്യാഘാതമേറ്റതായി ആരോഗ്യവകുപ്പ്.തിരുവനന്തപുരത്തും പത്തനംതിട്ടയിലും കണ്ണൂരിലും കുഴഞ്ഞുവീണ് മരിച്ച മൂന്നുപേര്‍ക്കും സൂര്യാഘാതമേറ്റതായി സംശയമുണ്ട്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ. കഴിഞ്ഞ ഒരു മാസത്തിനിടെ 118പേര്‍ക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

അതേസമയം, കേരളത്തിലെ അഞ്ചു ജില്ലകളില്‍ താപനില നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അടുത്ത രണ്ടുദിവസം താപനില മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഈ ആഴ്ച മാത്രം 55 പേര്‍ക്ക് സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് ഇതു വരെ ഒരു മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കുറവാണെന്നും അതീവ ജാഗ്രത വേണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News