സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സണ്ണി ജോസഫ്

Update: 2025-09-25 08:41 GMT

മലപ്പുറം: സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ എല്ലാം ഇരുമുടി കെട്ടുമായി ശബരിമല കയറുന്നവരാണെന്നും സിപിഎമ്മിന് ഈശ്വര വിശ്വാസമുണ്ടോയെന്നും സണ്ണിജോസഫ് ചോദിച്ചു. ശബരിമലയിലെ യുവതീ പ്രവേശന സമയത്ത് പ്രതിഷേധക്കാര്‍ക്ക് എതിരെ കേസ് എടുത്ത സര്‍ക്കാര്‍ ആണിതെന്നും അവരാണ് ഇപ്പോള്‍ ഭക്തി, ദൈവം എന്നൊക്കെ പറഞ്ഞുവരുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരില്‍ ആയിഷ പോറ്റിയെ സിപിഎം ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മത്തായി ചാക്കോക്ക് അന്ത്യ കൂദാശ നല്‍കിയതിനെ വിവാദമാക്കിയെന്നും സണ്ണിജോസഫ് വ്യക്തമാക്കി. എന്‍എസ്എസുമായി കോണ്‍ഗ്രസിന് എപ്പോഴും നല്ല ബന്ധമാണെന്നും അതില്‍ തര്‍ക്കിക്കേണ്ട കാര്യമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags: