പോലിസിനെ വരിധിയില്‍ നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സണ്ണി ജോസഫ്; സെപ്റ്റംബര്‍ പത്തിന് കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ്
തിരുവനന്തപുരം: പോലിസിനെ വരിധിയില്‍ നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎം ആജ്ഞാനുവര്‍ത്തികള്‍ക്ക് ഒരു കുഴപ്പവുമില്ല, അല്ലാത്തവര്‍ക്കു മാത്രമേ നടപടികള്‍ നേരിടേണ്ടി വരൂ. പൗരന്‍മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലിസ് അത് തച്ചുടക്കുകയാണ് ചെയ്യുന്നത്.
കുന്നംകുളത്തു മാത്രമല്ല, പല സ്ഥലത്തും ഇങ്ങെയുള്ള കസ്റ്റഡിമരണങ്ങളും മര്‍ദ്ദനങ്ങളും നടക്കുന്നുണ്ട്. പോലിസ് ലഭിക്കുന്ന ഉറവിടങ്ങളുടെ യഥാര്‍ഥ വസ്തുത പരിശോധിക്കാതെ നടപടിയെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്തെ സംഭവത്തില്‍ മാത്രമല്ല, എല്ലാ സ്ഥലത്തും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.ഇതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം പത്തിനാണ് കേരളത്തിലെ എല്ലാ പോലിസ് സ്‌റ്റേഷനുകള്‍ക്കു മുന്നിലും പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തുക എന്നും അദ്ദേഹം പറഞ്ഞു.