മുസ്‌ലിം സംഘടനകള്‍ മതേതരത്വ പ്രബുദ്ധത കാണിക്കണമെന്ന് സുന്നി യുവജന വേദി

Update: 2020-08-06 13:25 GMT

മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതുമായി ബന്ധപ്പെട്ട് സാമൂഹിക സംഘര്‍ഷത്തിലേക്കു നയിക്കുന്ന നിലപാടുകളിലേക്കും പ്രസ്താവനകളിലേക്കും മുസ്‌ലിം സംഘടനകള്‍ നീങ്ങരുതെന്നും പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടുകളുപേക്ഷിച്ച് രാജ്യത്തിന്റെ പാരമ്പര്യമായ മതേതരത്വ നിലപാടിന് കരുത്തുപകരുന്ന വിധം ഒരുമിച്ചു നില്ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും സുന്നി യുവജന വേദി സംസ്ഥാന ജനറല്‍ സിക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി അഭിപ്രായപ്പെട്ടു.

മതനിരപേക്ഷതയും നീതിവ്യവസ്ഥയും അപകടത്തിലാകുകയും മുസ്‌ലിംകളടക്കം ന്യൂനപക്ഷങ്ങള്‍ ഭയാനകമായ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന രാജ്യത്തിന്റെ നിലവിലെ വര്‍ത്തമാന സാഹചര്യം തിരിച്ചറിയാനുള്ള പക്വത സംഘടനാ നേതൃത്വങ്ങള്‍ കാണിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഏക അത്താണിയായ ന്യൂനപക്ഷ രാഷ്ട്രീയ സംവിധാനത്തെ ദുര്‍ബലമാക്കുന്ന നീക്കങ്ങളില്‍ നിന്നും സമുദായത്തെ കൂടുതല്‍ അപകടത്തിലേക്കു നയിക്കുന്ന തീവ്ര നിലപാടുകളില്‍ നിന്നും വിട്ടു നില്ക്കാനുള്ള പ്രബുദ്ധത പുലര്‍ത്താന്‍ ഇനിയെങ്കിലും എല്ലാ സംഘടനകളും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News