കൊവിഡ് വ്യാപനം കുറയുന്നു,ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും;അവലോകന യോഗം ഇന്ന്

കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും

Update: 2022-02-08 03:15 GMT
കൊവിഡ് വ്യാപനം കുറയുന്നു,ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും;അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം.വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്.ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും.

നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കൊവിഡ് അവലോകന യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കാറ്റഗറിയിലെ ജില്ലകള്‍ പുനക്രമീകരിക്കുന്നതിലും മാറ്റമുണ്ടായേക്കും.ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കുമോ എന്ന കാര്യവും ഇന്നറിയാം.

Tags:    

Similar News