ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കും; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് തുറക്കുമെന്നും മുഖ്യമന്ത്രി

ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലെ അവസാനവര്‍ഷ ക്ലാസുകള്‍ മത്രമാണ് തുറക്കുന്നത്. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് പ്രവേശനം.

Update: 2021-09-07 13:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച ലോക് ഡൗണും രാത്രികാല യാത്രാവിലക്കും ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒക്ടോബര്‍ നാലിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലെ അവസാനവര്‍ഷ ക്ലാസുകള്‍ മത്രമാണ് തുറക്കുന്നത്.

സംസ്ഥാനത്തെ ടെക്‌നിക്കല്‍, പോളി, മെഡിക്കല്‍ കോളജുകളിലെ അവസാനവര്‍ഷ ക്ലാസ്സും തുടങ്ങും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് പ്രവേശനം.

വാക്‌സിനേഷന് അധ്യാപകര്‍ക്ക് മുന്‍ഗണ നല്‍കും. സ്‌കൂള്‍ കോളജ് അധ്യാപകര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News