വേനല്‍മഴ: മാളയില്‍ വ്യാപക കൃഷിനാശം

Update: 2020-04-27 12:29 GMT

മാള: കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. എരവത്തൂര്‍ പുത്തന്‍പുരക്കല്‍ രാജന്റെ വാഴകൃഷി നശിച്ചിട്ടുണ്ട്. എരവത്തൂര്‍, കൊച്ചുകടവ് കാട്ടുങ്ങല്‍ത്തറ എന്നിവിടങ്ങളില്‍ കൃഷി ചെയ്തിരുന്ന വാഴയാണ് ഒടിഞ്ഞുവീണത്. 300 ലധികം ഏത്തവാഴകള്‍ നശിച്ചിട്ടുണ്ട്. പാകമായി വെട്ടാന്‍ ഒരു മാസം ശേഷിക്കയാണ് വ്യാപകമായി നശിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി രാജന്‍ പറഞ്ഞു. കാട്ടുങ്ങത്തറയിലുള്ള ഇവരുടെ വാഴകൃഷിക്ക് സമീപത്തായുള്ള എരവത്തൂര്‍ വിരുത്തി മോഹിനിയുടെ കപ്പകൃഷിയും നശിച്ചിട്ടുണ്ട്. കുണ്ടൂര്‍ കോളായിത്തറ അജീഷിന്റെ 100 ഏത്തവാഴകള്‍ ഒടിഞ്ഞുവീണു. 30,000 ത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 

Tags: