വേനല്‍ച്ചൂട്; ജോലി ക്രമീകരണം പാലിച്ചില്ലെങ്കില്‍ നടപടി

Update: 2023-03-13 15:07 GMT

കോട്ടയം: സംസ്ഥാനത്ത് പകല്‍ച്ചൂട് രൂക്ഷമായ സാഹചര്യത്തില്‍ ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ജോലി ക്രമീകരണം പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ ജോലി നിര്‍ത്തിവയ്ക്കുന്നതടക്കമുളള നിയമനടപടികള്‍ സ്വീകരിക്കും. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം 2023 മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായിട്ടുണ്ട്.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുളള സമയത്തിനുളളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നത്തുന്നുണ്ട്.

Tags:    

Similar News