സുല്‍ത്താന്‍ ബത്തേരി നഗരസഭ; വാര്‍ഡ് 19 ല്‍ റീപോളിങിന് സാധ്യത

Update: 2020-12-16 14:17 GMT

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാര്‍ഡ് 19ല്‍ റീപോളിങിന് സാധ്യത. വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ റീ പോളിങ് നടത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി. കമ്മീഷന്റെ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും.




Tags: