ഇന്റര്‍ കൊളീജിയറ്റ് ജൂഡോ ചാംപ്യന്‍ഷിപ്പില്‍ സുല്ലമുസ്സലാമിലെ വിദ്യാര്‍ത്ഥിനിക്ക് സ്വര്‍ണ മെഡല്‍

Update: 2022-03-17 14:22 GMT

അരീക്കോട്: തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ നടന്ന കോഴിക്കോട് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് ജൂഡോ ചാംപ്യന്‍ഷിപ്പില്‍ 57 കിലോ താഴെയുള്ള വിഭാഗത്തില്‍

അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി നേഹക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രഫസര്‍ ഡോ. ടി ഐ മനോജ് മെഡല്‍ നല്‍കി.

കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപറമ്പ് സ്വദേശിനിയായ നേഹ ഈ വര്‍ഷത്തെ കോഴിക്കോട് ജില്ലാ ഒളിംപിക്‌സ് ചാംപ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നു.

Tags:    

Similar News