തണ്ടപ്പേരിനുവേണ്ടി വില്ലേജ് കയറിയിറങ്ങിയത് മാസങ്ങൾ; അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

Update: 2025-10-20 08:38 GMT

പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യാണ് മരിച്ചത്. ഇദ്ദേഹത്തെ കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വില്ലേജിൽ നിന്നും തണ്ടപ്പേര് ലഭിക്കാത്തതിൽ മനംനൊന്താണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ആറുമാസമായി ഓഫീസ് കയറിയിറങ്ങിയിട്ടും ഒരു കാര്യമുണ്ടായില്ലെന്നും കുടുംബം പറയുന്നു.

എന്നാൽ സാങ്കേതിക പ്രശ്നങ്ങളാണ് നടപടികൾ വേഗത്തിലാകാൻ തടസ്സമെന്നും മനപൂർവ്വം വൈകിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് പറയുന്നു.

Tags: