സോമാലിയന്‍ തലസ്ഥാനത്ത് ചാവേറാക്രമണം; എട്ട് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2021-09-25 14:09 GMT

മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഒരു സുരക്ഷാപരിശോധനാ കേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. കാറിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അല്‍ ഖാഇദയുമായി ബന്ധം സംശയിക്കുന്ന അല്‍- ഷബാബാണ് സ്‌ഫോടനത്തിനു പിന്നില്‍.

മൊഗാദിഷുവിലെ വിമാനത്താവളത്തിനടുത്ത് പ്രസിഡന്ററിന്റെ കൊട്ടാരത്തിനു സമീപമായിരുന്നു സ്‌ഫോടനം നടന്നതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

പ്രസിഡന്റിന്റെ പാലസിലേക്കുള്ള ഒരു കോണ്‍വോയിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ട്. പരിക്കേറ്റ പലരെയും അവരുടെ ബന്ധുക്കള്‍ മാറ്റുകയായിരുന്നുവെന്ന് പോലിസ് വക്താവ് അബ്ദീഫതാ ഏദന്‍ ഹസ്സന്‍ പറഞ്ഞു.

അല്‍ - ഷബാബാണ് സ്‌ഫോടനത്തിനു പിന്നില്‍. സൈനികരടക്കം എട്ടോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്- ഹസ്സന്‍ പറഞ്ഞു.

അല്‍ -ഷബാബ് ഉത്തരവാദിത്തം ഏറ്റെടുത്തു.

സുരക്ഷാ സംവിധാന തകര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു ചാവേര്‍ ആക്രമണമെന്ന് അല്‍ ഷബാബ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.