ചാവേര്‍ സ്‌ഫോടനം: ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റിനെയും രഹസ്യാന്വേഷണ വിഭാഗം മേധാവികളെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് അന്വേഷണ സഘം

2019 ഡിസംബറിലുണ്ടായ ചാവേര്‍ ബോംബാക്രമണങ്ങളില്‍ 279 പേര്‍ കൊല്ലപ്പെട്ടിരുന്നു

Update: 2021-02-23 17:28 GMT
കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ രണ്ട് പള്ളികളിലും ബത്തികലോവയിലെ പള്ളിയിലുമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റിനെയും രഹസ്യാന്വേഷണ വിഭാഗം മേധാവികളെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് അന്വേഷണ സഘം റിപോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും രഹസ്യാന്വേഷണ മേധാവികളും ചാവേര്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നാണ് അന്വേഷണ സംഘം റിപോര്‍ട്ട് നല്‍കിയത്.


2019 ഡിസംബറിലുണ്ടായ ചാവേര്‍ ബോംബാക്രമണങ്ങളില്‍ 279 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സംഭവത്തിന്റെ 17 ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്ക്ക് ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു. എന്നിട്ടുപോലും സ്‌ഫോടനം തടയാനായില്ല. 440 സാക്ഷികളില്‍ നിന്ന് അന്വേഷണ സംഘം വാദം കേട്ടു. റിപോര്‍ട്ട് ഇന്ന് പാര്‍ലമെന്റിന് കൈമാറി. ഇപ്പോള്‍ ഭരണകക്ഷിയുടെ നിയമസഭാംഗമായ സിരിസേന റിപോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.




Similar News