സുദര്‍ശന്‍ ടി വി എഡിറ്ററുടെ വര്‍ഗീയ പ്രചാരണം; പോലിസ് നടപടികളുടെ റിപോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി കോടതി

Update: 2022-01-27 13:55 GMT

ന്യൂഡല്‍ഹി; സുദര്‍ശന്‍ ടി വി എഡിറ്റര്‍ സുരേഷ് ചാവാങ്കേക്കെതിരേ പോലിസ് സ്വീകരിച്ച നടപടികളുടെ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി കോടതി. ഡല്‍ഹി ഗോവിന്ദപുരി പ്രദേശത്ത് നടത്തിയ വര്‍ഗീയ പ്രസംഗത്തെക്കുറിച്ചാണ് കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടത്.

വെല്‍ഫെയര്‍പാര്‍ട്ടി പ്രസിഡന്റും ജെന്‍എയുവിലെ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ പിതാവുമായ ഡോ. എസ് ക്യൂ ആര്‍ ഇല്ല്യാസ് നല്‍കിയ പരാതിയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഉമര്‍ ഖാലിദ് ഇപ്പോള്‍ ഡല്‍ഹി കാലപകേസില്‍ ജയിലിലാണ്.

അടുത്ത മാര്‍ച്ച് 15ലേക്ക് കേസ് മാറ്റിയതായി സാകേത് കോടതിയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിങ് അറിയിച്ചു.

2021 ഡിസംബര്‍ 19നാണ് കേസിനാസ്പദമാക്കിയ സംഭവം നടന്നത്. ഹിന്ദു യുവവാഹിനിയായിരുന്നു സംഘാടകര്‍. പ്രസ്തുത പരിപാടിയില്‍ ഇയാള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ചാവാങ്കേയുടെ പ്രസംഗം മുസ് ലിംകള്‍ക്കെതിരേ ആക്രമണം നടത്താനുള്ള തുറന്ന ആഹ്വാനമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Tags:    

Similar News