'ഒരതിർത്തിയും ഇല്ല, ഒരു രാജ്യവുമില്ല, നാമെല്ലാം മനുഷ്യകുലത്തിൻ്റെ ഭാഗം'; അഞ്ചാംക്ലാസ് പാഠപുസ്തകത്തിൽ ശുഭാംശു ശുക്ലയും
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയെക്കുറിച്ച് ഇനി സ്കൂളിൽ പഠിക്കും. എന്‍സിഇആര്‍ടി സിലബസിലാണ് ശുഭാംശു ശുക്ലയെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.
ബഹിരാകാശയെത്തിയപ്പോൾ ഭൂമിയെ നോക്കികണ്ട അനുഭവം അദ്ദേഹം പങ്കുവെക്കുകയുണ്ടായി. "ഒരതിര്‍ത്തിയുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്. നാമെല്ലാം മനുഷ്യകുലത്തിന്റെ ഭാഗമാണ്, ഭൂമി നമ്മുടെ വീടും. നാമെല്ലാം അതിലുണ്ട്'' എന്ന ശുഭാംശുവിന്റെ വാക്കുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലാണ് 'ഭൂമി നാം പങ്കിടുന്ന വീട്' എന്ന അധ്യായത്തിൽ ശുഭാംശുവിനെ കുറിച്ച് പഠിപ്പിക്കുന്നത്. ആക്സിയം 4 ദൗത്യത്തിൻ്റെ ഭാഗമായാണ് ശുഭാംശു ശുക്ല ബഹിരാകാശത്തെത്തിയത്. ബഹിരാകാശത്തുനിന്നു മടങ്ങിയ ശുക്ല ഇപ്പോൾ യുഎസിലാണ് ഉള്ളത്.