കൊവിഡ് തിരക്കിന് ചെറിയ ഇടവേള: പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് മാംഗല്യം

പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലെ പുരയിലെ അഞ്ജുവിന്റെ വീട്ടില്‍ ഇന്നലെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ആയിരുന്നു വിവാഹം.

Update: 2020-05-03 10:49 GMT

പെരിന്തല്‍മണ്ണ: സബ് കലക്ടര്‍ കെഎസ് അഞ്ജു ഡ്യൂട്ടി കഴിഞ്ഞ് നേരെ എത്തിയത് കതിര്‍മണ്ഡപത്തിലേക്ക്. എന്നാല്‍ വിവാഹത്തിന് ശേഷവും അവധിയെടുക്കില്ല. നാളെ വീണ്ടും ജോലിയില്‍ പ്രവേശിക്കും.

പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലെ പുരയിലെ അഞ്ജുവിന്റെ വീട്ടില്‍ ഇന്നലെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ആയിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശിയും അഹല്യ ആശുപത്രിയില്‍ ഒഫ്ത്താല്‍മോളജിസ്റ്റുമായ ഡോക്ടര്‍ ജെ.നവറോഷ് ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏപ്രിലില്‍ നടത്താനിരുന്ന വിവാഹം ലോക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ഇന്നലെ വിവാഹം നടത്തി.



Tags:    

Similar News