ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു; കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി തിരച്ചില്‍

Update: 2025-08-09 11:15 GMT

പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം.രാമേശ്വരം സ്വദേശി ശ്രീ ഗൗതമാണ് മരിച്ചത്. നെയ്വേലി സ്വദേശി അരുണ്‍ കുമാറിനായി തിരച്ചില്‍ നടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ചിറ്റൂരിലേക്ക് അവധി ദിവസം ആഘോഷിക്കാനായി എത്തിയ കോയമ്പത്തൂരിലെ വിദ്യാര്‍ഥിസംഘമാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട രണ്ടാമനായി തിരച്ചില്‍ നടക്കുകയാണ്. നെയ്വേലി സ്വദേശി അരുണ്‍ കുമാറിനായാണ് തെരച്ചില്‍ നടക്കുന്നത്. സ്‌കൂബാ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

Tags: