യുക്രെയ്‌നില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുമതി

യുദ്ധവും കൊവിഡും പോലെയുള്ള കാരണങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാവാതെ പോയ വിദ്യാര്‍ഥികള്‍ക്കായാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത്

Update: 2022-03-05 08:15 GMT
ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്നു മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍.യുദ്ധവും കൊവിഡും പോലെയുള്ള കാരണങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാവാതെ പോയ വിദ്യാര്‍ഥികള്‍ക്കായാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത്. ഇതിനായി വിദേശത്ത് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ എഴുതേണ്ട ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ പാസാവണമെന്ന് കമ്മിഷന്‍ അറിയിച്ചു.

ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു ന്യായമായ ആവശ്യമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.യുക്രെയ്‌നില്‍ നിന്നു തിരിച്ചുവരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.


Tags:    

Similar News