ലാല്‍ ബരാദാരി പള്ളി അടച്ചിട്ടതിനെ തുടര്‍ന്ന് ലഖ്നോ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം
ലഖ്നോ: റമദാന്‍ മാസത്തില്‍ ക്യാംപസിലെ ചരിത്രപ്രസിദ്ധമായ ലാല്‍ ബരാദാരി പള്ളി അടച്ചിട്ടതിനെ തുടര്‍ന്ന് ലഖ്നോ യൂണിവേഴ്സിറ്റിയില്‍ വിവാദം. യൂണിവേഴിസിറ്റിക്ക് പുറത്ത് പ്രതിഷേധം കനക്കുകയാണ്. പള്ളി വീണ്ടും തുറക്കണമെന്നാണ് ആവശ്യം. പ്രതിഷേധ സൂചകമായി പള്ളിക്ക് പുറത്ത് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തി.
സുരക്ഷ ഉറപ്പാക്കാന്‍ രജിസ്ട്രാര്‍ ഇതിനകം തന്നെ കൂടുതല്‍ പോലിസ് സേനയെ വിന്യസിച്ചു. സര്‍വകലാശാല അധികൃതര്‍ പള്ളി തുറക്കാന്‍ സമ്മതിച്ചില്ലങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.