സാന്ത്വന സഹായവുമായി സ്റ്റുഡന്റ് പോലിസ്

പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കാഡറ്റുകളാണ് സ്‌കൂള്‍ എന്‍എസ്എസ് സഹകരണത്തോടെ വിദ്യാലയത്തിലെ കുട്ടികളില്‍ നിന്നും ഫണ്ട് സമാഹരിച്ച് നല്‍കിയത്.

Update: 2020-01-28 09:45 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി സ്റ്റുഡന്റ് പോലിസ് കാഡറ്റുകള്‍. പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കാഡറ്റുകളാണ് സ്‌കൂള്‍ എന്‍എസ്എസ് സഹകരണത്തോടെ വിദ്യാലയത്തിലെ കുട്ടികളില്‍ നിന്നും ഫണ്ട് സമാഹരിച്ച് നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എസ്‌ഐ മഞ്ജിത് ലാല്‍, പ്രധാനാധ്യാപിക വഹീദാ ബീഗം എന്നിവര്‍ ചേര്‍ന്ന് പെയ്ന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കു ഫണ്ട് കൈമാറി.

പ്രിന്‍സിപ്പല്‍ കെ വി ഫൗസിയ, പിടിഎ പ്രസിഡന്റ് എം മുസ്തഫ, കുറ്റീരി മാനുപ്പ, പി പി.അബുബക്കര്‍, സെയ്തലവി, വിനോദ് പങ്കെടുത്തു. കമ്യൂണിറ്റി പോലിസ് ഓഫിസര്‍മാരായ സി ഷാജിമോന്‍, സൂസമ്മ ചെറിയാന്‍ നേതൃത്വം നല്‍കി.


Tags:    

Similar News