കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ തെരുവുനായ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പേരോട് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് റിയാനാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂള്‍ബസ് കാത്തു നില്‍ക്കവെയാണ് കുട്ടിയെ നായ ആക്രമിച്ചത്.
ഗുരുതരമായ പരിക്കുകള്‍ കുട്ടിക്കില്ലെന്നാണ് വിവരം. പ്രദേശത്ത് നിരവധി തെരുവുനായ്ക്കള്‍ ഉണ്ടെന്നും അവ കാരണം ആളുകള്‍ക്ക് മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. നായയുടെ കടിയേറ്റ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികില്‍സക്കുശേഷം കുട്ടിയെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളജിലേക്കു മാറ്റി.